22 December Sunday

പാലക്കാട്ടേത്‌ ഡിസിസി പ്രസിഡന്റ്‌ പറഞ്ഞ സ്ഥാനാർഥിയെന്ന്‌ സതീശൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊച്ചി
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളായി ഡിസിസി പ്രസിഡന്റ്‌ മൂന്ന്‌ പേര്‌ പറഞ്ഞുവെന്നും അതിലൊരാൾ സ്ഥാനാർഥിയായെന്നും പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷനെയാണ്‌ കോൺഗ്രസ് മത്സരിപ്പിക്കുന്നത്.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകാത്തതിൽ കുറ്റബോധമുണ്ടെന്ന്‌ നേരത്തേ പറഞ്ഞിരുന്നു. അന്ന്‌ ഷാഫി പറമ്പിലിനുമാത്രമാണ്‌ സീറ്റ്‌ നൽകാൻ കഴിഞ്ഞത്‌. അതിനുശേഷം ആദ്യം വന്ന തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഗണിച്ചതാണെന്നും സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top