ആലപ്പുഴ> വ്യാജരേഖ ചമച്ച് 12 ലക്ഷം തട്ടിയ കേസിലെ പ്രതിക്കൊപ്പം വേദിപങ്കിട്ട് പ്രതിപക്ഷനേതാവ്. കേരള പവർബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിലാണ് വേദിപങ്കിടൽ. സംഘടന നിക്ഷേപിച്ചിരുന്ന തുകയിൽ നിന്ന് 12 ലക്ഷം വ്യാജരേഖചമച്ച് തട്ടിയ കേസിൽ കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാവകുപ്പിൽ കേസെടുത്ത പ്രതി എസ്‌പി ബിജുപ്രകാശായിരുന്നു ശനിയാഴ്‌ച ഡിസിസി ഓഫീസിൽ ചേർന്ന സമ്മേളനത്തിന്റെ അധ്യക്ഷൻ. വി ഡി സതീശൻ ഉദ്‌ഘാടകനും.
തങ്ങൾ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീസ്ഥാനങ്ങളിലേക്ക് 2021 ഡിസംബർ ഏഴിന് തെരഞ്ഞെടുക്കപ്പെട്ടെന്ന് വ്യാജരേഖയുണ്ടാക്കി കേരളബാങ്ക് പാളയം ശാഖയിൽനിന്ന് എസ് പി ബിജുപ്രകാശ്, എസ് മോഹനൻ, അശോക് ഷെർലേക്കർ എന്നിവർ പണം തട്ടിയതായാണ് കേസ്. 2021 ഡിസംബർ 9,10,13 ദിവസങ്ങളിലായി യഥാക്രമം ഒരുലക്ഷം, അഞ്ചുലക്ഷം, ആറുലക്ഷം എന്നിങ്ങനെ പിൻവലിക്കുകയായിരുന്നു. വ്യാജരേഖയുണ്ടാക്കിയവർ സമാന്തരമായി രൂപീകരിച്ച സംഘടനയുടെ ജില്ലാസമ്മേളനമാണ് ആലപ്പുഴയിൽ നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..