22 December Sunday

തീരദേശ ഹൈവേ ആവശ്യമില്ലെന്ന്‌ വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം> തീരദേശ ഹൈവേ നിർമാണം ആവശ്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ദേശീയ പാത 66 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശ പാതയുടെ ആവശ്യമില്ല. തീരദേശ പാത നിർമാണം പുനഃപരിശോധിക്കണമെന്ന ഷിബു ബേബി ജോൺ അധ്യക്ഷനായ യുഡിഎഫ്‌ സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകുമെന്നും സതീശൻ പറഞ്ഞു.

പാരിസ്ഥിതികാഘാത പഠനവും സാമൂഹ്യാഘാത പഠനവും ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയിട്ടില്ല. വിശദമായ പദ്ധതി രേഖയും തീരദേശ പാതയ്‌ക്ക്‌ ഇല്ല. തീരദേശപാത സ്വീകാര്യമായ ഒന്നല്ല. തീരദേശത്ത്‌ നിലവിലുള്ള റോഡുകൾ വികസിപ്പിച്ച്‌ ദേശീയപാത 66മായി ബന്ധിപ്പിക്കുകയെന്നതാണ്‌ യുഡിഎഫ്‌ മുന്നോട്ട്‌വെക്കുന്ന ബദൽ നിർദേശമെന്നും സതീശൻ പറഞ്ഞു. ഷിബു ബേബി ജോണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top