22 December Sunday

സർക്കാർ നടപടികൾക്ക് കലവറയില്ലാത്ത പിന്തുണ: വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം >  വയനാട്ടിലെ പുനരധിവാസത്തിനായി സർക്കാർ നടത്തുന്ന ക്രിയാത്മക നടപടികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ക്രിയാത്മക നിർദേശങ്ങളും നൽകും. ദേശീയദുരന്തം എന്ന പേരിട്ട് വിളിച്ചില്ലെങ്കിലും വയനാട് ഉരുൾപൊട്ടലിനെ എൽ 3 പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പരമാവധി സഹായം നൽകണം.  പുനരധിവാസ സ്ഥലത്ത് കുട്ടികൾക്ക് കളിക്കാനുള്ള  മൈതാനവും സ്കൂളും അങ്കണവാടിയും ഉൾപ്പെടെ നിർമിക്കുക എന്നതാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് മാതൃകാ പദ്ധതി നടപ്പാക്കും. പുനരധിവാസം ഫാമിലി പാക്കേജാക്കി നടപ്പാക്കിയാലേ ഫലപ്രദമാകൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത്‌  മാധ്യമങ്ങളോടു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top