05 November Tuesday

"ദുരന്തത്തിലും 
അവർ തളർന്നില്ല' ; ആരോഗ്യപ്രവർത്തകരുടെ 
സേവനങ്ങളെ അഭിനന്ദിച്ച് മന്ത്രി വീണാജോർജ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


കൽപ്പറ്റ
ദുരന്തത്തിനിരയായിട്ടും തളരാതെ രക്ഷാപ്രവർത്തനത്തിൽ സജീവമായ ആരോഗ്യ പ്രവർത്തകരെക്കുറിച്ച്‌ ഫെയ്‌സ്‌ ബുക്കിൽ കുറിച്ച്‌ മന്ത്രി വീണാജോർജ്‌. ആശാ വർക്കർമാരായ ഷൈജാദേവി, സുബൈദ റസാക്ക്, ലാലു വിജയൻ, നഴ്സിങ് ഓഫീസർ കെ സഫ്വാന, ഹോസ്പിറ്റൽ അറ്റൻഡന്റ് ഫൈസൽ റഫീക്ക് എന്നിവരെക്കുറിച്ചാണ്‌ മന്ത്രിയുടെ പോസ്‌റ്റ്‌.

ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരും സ്വന്തം വീടുകളും നഷ്ടമായിട്ടും ഇവർ കർമനിരതരാണ്‌. സഫ്വാനയ്ക്കും ഷൈജയ്‌ക്കും അടുത്ത ബന്ധുക്കളായ 11 പേർവീതവും ഫൈസലിന്‌ ആറുപേരെയും നഷ്ടമായി. ഷൈജ തുടക്കം മുതൽ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സേവനത്തിലുണ്ട്‌. ഉരുൾപൊട്ടിയതുമുതൽ സുബൈദ രക്ഷാപ്രവർത്തനത്തിലാണ്‌. ശരീരം ചെളിയിൽപൂണ്ട പെൺകുഞ്ഞിനെ വാരിയെടുത്ത്‌ വായിൽനിന്നും ശ്വാസകോശത്തിൽനിന്നും ചെളി വലിച്ചെടുത്ത് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവിതത്തിലേക്ക് തരികെകൊണ്ടുവന്നു.  ലാലു വിജയനും രക്ഷാപ്രവർത്തനങ്ങൾക്കുശേഷമാണ്‌ ആശുപത്രിയിലെത്തി സേവനം ആരംഭിച്ചത്‌. ചൂരൽമലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രസന്ന, വനജ, സൗമ്യ എന്നീ ആശാപ്രവർത്തകരും സജീവമായി രംഗത്തുണ്ട്‌. സ്വയം സമർപ്പിച്ച പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളാണ്‌ ഇവർ. ദുരന്തമുഖത്ത്‌ തളർന്നുപോകാതെ പ്രവർത്തിച്ചവർ–- മന്ത്രി കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top