22 December Sunday

കോൺഗ്രസ് ചത്ത കുതിര; പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നും വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കോട്ടയം> കോൺഗ്രസ് ചത്ത കുതിരയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. കോൺഗ്രസിനെ പറ്റി ഒന്നും പറയാനില്ലെന്നും ചത്തകുതിരയെ പറ്റി എന്തിനാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരമാണ് നടക്കുന്നത്. മൂന്നുപേരാണ് കോൺഗ്രസിനുളളിൽ മുഖ്യമന്ത്രിയാവാൻ ഒരുങ്ങി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

പാലക്കാട്ടെ ത്രികോണ മത്സരമാണ് നടക്കുന്നത്. അതിന്റെ ​ഗുണം ഇടതുപക്ഷത്തിനായിരിക്കും. സരിൻ മിടുക്കനായ സ്ഥാനാർഥിയാണ്. അടുത്ത തവണയും എൽഡിഎഫ് തന്നെ ഭരണത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top