31 October Thursday

സതീശൻ കോൺഗ്രസിന്റെ ശവക്കല്ലറ പണിയുന്നു: വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ചേർത്തല> പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ കോൺഗ്രസിന്റെ ശവക്കല്ലറ പണിയുകയാണെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ സ്‌റ്റൈൽ കേരളത്തിൽ ഓടില്ലെന്നും നിഷേധാത്മകതയും അഹങ്കാരവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെക്കുറിച്ചും എന്ത് തറ വർത്തമാനവും പറയുന്നയാളാണ് പ്രതിപക്ഷനേതാവ്. മറ്റുള്ളവരോട് ബഹുമാനമില്ല. കെപിസിസി പ്രസിഡന്റിനെ സതീശൻ മൂലയ്‌ക്കിരുത്തുന്നു. വാർത്തയുണ്ടാക്കി ജനമനസിൽ സ്ഥാനം നേടാനാകില്ല. കോൺഗ്രസിനോട് വിരോധമില്ല. രമ്യയും രാഹുലും അനുവാദം ചോദിച്ചിട്ടില്ലെന്ന്‌ ഹസൻ പറഞ്ഞത് അടവുനയം. മുൻകൂട്ടി അനുവാദംവാങ്ങി ആർക്കും വരാം. കോൺഗ്രസിന് മുന്നേയും പുറകേയും പോയിട്ടില്ല. കേരളത്തിൽ ഇടതുപക്ഷം അടുത്തതവണയും ഭരണത്തിൽവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top