23 December Monday

എംസി റോഡിലെ കുരുക്കഴിയും: വെഞ്ഞാറമൂട്‌ ഫ്ലൈഓവർ ടെൻഡറിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തിരുവനന്തപുരം> എംസി റോഡിൽ വെഞ്ഞാറമൂട്‌ ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമ്മാണത്തിനുള്ള ടെണ്ടറിന്‌ ധന വകുപ്പ്‌ അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന്‌ അംഗീകാരത്തിനുള്ള അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

പത്തര മീറ്റർ വീതിയിൽ ഫ്ലൈഓവറു, അഞ്ചര മീറ്റർ വീതിയിൽ സർവീസ്‌ റോഡും, ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ്‌ പദ്ധതി. എംസി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസമാണ്‌ വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്‌. ഇതിന്‌ പരിഹാരമായാണ്‌ നിർദ്ദിഷ്ട ഫ്ലൈഓവർ നിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top