കൊച്ചി
വിശ്വഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗമായ സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ കീഴിലെ ബാലാശ്രമത്തിൽ പതിനാലുകാരനെ പീഡിപ്പിച്ച വാർഡന് 20 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ. തൃപ്പൂണിത്തുറ പൂർണത്രയീശ ബാലാശ്രമത്തിലെ വാർഡൻ പത്തനംതിട്ട നിലയ്‌ക്കൽ പനക്കൽ വീട്ടിൽ പി ടി രതീഷിനെ (34)യാണ് എറണാകുളം പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജി കെ എൻ പ്രഭാകരൻ ശിക്ഷിച്ചത്.
2020 ഫെ ബ്രുവരിയിൽ വിവിധ ദിവസങ്ങളിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. ചൈ ൽഡ് വെൽഫെയർ കമ്മിറ്റി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. സംഭവശേഷം കുട്ടിയെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റിയിരുന്നു.
വിവിധ വകുപ്പുകളിലായി 50 വർഷവും ഒമ്പതുമാസവുമാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹിൽപാലസ് ഇൻസ്‌പെക്‌ടർ കെ ബി പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..