കൊച്ചി
വിയറ്റ്‌നാം കോസ്റ്റ് ഗാർഡ് കപ്പൽ സിഎസ്‌ബി 8005 തിങ്കളാഴ്‌ച കൊച്ചിയിലെത്തും. ഇന്ത്യൻ തീരസംരക്ഷണസേനയുമായി സമുദ്രമേഖലയിലെ സഹകരണവും പരസ്പരപ്രവർത്തനവും വർധിപ്പിക്കാനാണ് നാലുദിനസന്ദർശനം.
സമുദ്ര മലിനീകരണ നിയന്ത്രണം, മാരിടൈം സെർച്ച് ആന്‍ഡ് റെസ്‌ക്യു എന്നീ വിഷയങ്ങളിൽ വിയറ്റ്‌നാം, ഇന്ത്യൻ തീരസംരക്ഷണസേനകള്‍ ചർച്ച നടത്തും. സേനാ അഭ്യാസപ്രകടനങ്ങളും കപ്പൽ ജീവനക്കാർ നടത്തും. മയക്കുമരുന്ന് വ്യാപനം തടയൽ, എണ്ണ മലിനീകരണ പ്രതികരണം എന്നിവയടക്കമുള്ള അഭ്യാസപ്രകടങ്ങളാണ് കാഴ്‌ചവയ്‌ക്കുക. 20 വരെയാണ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..