22 December Sunday

എം ആർ അജിത്‌കുമാറിനും 
സുജിത്‌ദാസിനുമെതിരെ 
വിജിലൻസ്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


തിരുവനന്തപുരം
എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ്‌ മുൻ മേധാവി സുജിത്‌ ദാസിനുമെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവിട്ടു. സംസ്ഥാന പൊലീസ്‌ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ്‌ അന്വേഷണ ഉത്തരവ്‌.

മലപ്പുറം പൊലീസ്‌ മേധാവിക്ക്‌ പി വി അൻവർ നൽകിയ പരാതിയുടെയും എം ആർ അജിത്‌കുമാർ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിൽ സർക്കാർ പ്രത്യേകാന്വേഷക സംഘത്തിന്‌ രൂപം നൽകിയിരുന്നു. മൊഴിയെടുപ്പിൽ പി വി അൻവർ അജിത്‌കുമാറിനും  സുജിത്‌ദാസിനുമെതിരെ ആരോപണങ്ങൾ ആവർത്തിച്ചു. ആരോപണങ്ങളിൽ വിജിലൻസ്‌ അന്വേഷണം ആവശ്യമാണെന്ന്‌ പൊലീസ്‌ മേധാവി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി.

റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാഴാഴ്ച എത്തിയതിന്‌ പിന്നാലെ വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. ആരോപണങ്ങൾ വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സർക്കാർ വിജിലൻസ്‌ മേധാവിക്ക്‌ നിർദേശം നൽകി. അന്വേഷണ ചുമതല ആർക്ക്‌ നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ വെള്ളിയാഴ്ച തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top