03 November Sunday

വിജയലക്ഷ്‌മിയുടെ അവസാനവേഷവും ബാലന്റെ ഭാര്യയായി

ഡി കെ അഭിജിത്‌Updated: Wednesday Aug 7, 2024

‘നിർമ്മാല്യ’ത്തിലെ ഗാനരംഗത്ത്‌ നിലമ്പൂർ ബാലനും വിജയലക്ഷ്‌മിയും

കൊച്ചി > എം ടിയുടെ നിർമ്മാല്യത്തിൽ  ‘ശ്രീമഹാദേവൻ തന്റെ ശ്രീപുള്ളോർക്കുടംകൊണ്ട്' ഗാനരംഗത്ത്‌ ഭർത്താവ്‌ നിലമ്പൂർ ബാലനോടൊപ്പം അഭിനയിച്ചാണ്‌ വിജയലക്ഷ്‌മി വെള്ളിത്തിരയിൽ എത്തിയത്‌. 2024ൽ രാഹുൽ കൈമലയുടെ ചോപ്പ്‌ നാടകസിനിമയാണ്‌ അവസാനചിത്രം. നിലമ്പൂർ ബാലന്റെ ഭാര്യയായിത്തന്നെ ഇതിൽ വേഷമിട്ടു. കോട്ടയം നസീറാണ്‌ ബാലനെ അവതരിപ്പിച്ചത്‌. അഭിനേത്രി അജിത നമ്പ്യാരാണ്‌ വിജയലക്ഷ്‌മിക്ക്‌ ശബ്‌ദം നൽകിയത്‌.

നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി നാടകത്തിൽ വിജയലക്ഷ്‌മിയും നിലമ്പൂർ ബാലനും ഒന്നിച്ചഭിനയിക്കാൻ തുടങ്ങി. ഗോപുരനടയിൽ, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നൽ തുടങ്ങിയ നാടകങ്ങളിൽ ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായി. ഇരുവരും ചേർന്ന്‌  ‘കളിത്തറ’ നാടകസമിതിയും തുടങ്ങി. ​നിലമ്പൂർ ആയിഷയും ബാലനും വിജയലക്ഷ്‌മിയും ചേർന്ന്‌ "നിലമ്പൂർ ആർട്‌സ്‌ ക്ലബ്' നാടകസമിതിയും രൂപീകരിച്ചിരുന്നു. 1980ൽ ജമാൽ കൊച്ചങ്ങാടിയുടെ ‘ഇനിയും ഉണരാത്തവൾ’ നാടകത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top