19 October Saturday

വിനു വി ജോണിന്റെ ആക്രമണ ആഹ്വാനം പ്രതിഷേധാർഹം; മാധ്യമരംഗത്തുള്ളവർ അഭിപ്രായം വ്യക്തമാക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 30, 2022

തിരുവനന്തപുരം > സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാര്‍ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ്‌ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ ഭാഷയില്‍ സംവാദങ്ങളുമായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്‌. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അവതാരകന്‍ വിനു വി ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്‌.

എളമരം കരീമിനെയും കുടുംബത്തെയും അക്രമിക്കണമെന്ന പരസ്യമായ പ്രസ്‌താവനയാണ്‌ ചാനലിലൂടെ നടത്തിയിരിക്കുന്നത്‌. അക്രമണത്തിന്‌ ആഹ്വാനം നല്‍കുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഇത്‌ സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top