22 December Sunday

എംഎസ്‌സിയും വന്നു ; മാരിടൈം ഹബ്ബാകാൻ കേരളം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തിരുവനന്തപുരം
കേരളത്തെ മാരിടൈം ഹബ്ബാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക്‌ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി (എംഎസ്‌സി) യുടെ യൂണിറ്റ്‌ ശക്തിപകരും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഒക്‌ടോബറിൽ കമീഷനിങ് ചെയ്യും. ഇതോടെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്ത്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കപ്പലിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട്‌ പരിശീലനവും ആപ്ലിക്കേഷനുകളും എംഎസ്‌സി കൊച്ചി യൂണിറ്റിൽ നടത്തുമെന്നാണ്‌ സൂചന. ഭാവിയിൽ ആ കമ്പനിയുടെ കപ്പലുകളുടെ റൂട്ടുകൾ നിശ്ചയിക്കുന്ന കേന്ദ്രമായി ഇതുമാറാൻ സാധ്യതയുണ്ടെന്ന്‌ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന്റെ ( വിസിൽ) മുൻ എംഡിയും സിഇഒയുമായ ഡോ. ജയകുമാർ പറഞ്ഞു. എംഎസ്‌സി വരുന്നത്‌ മാരിടൈം മേഖലയിലെ ഐടി കമ്പനികളുടെ വരവിന്‌ വഴിയൊരുക്കുമെന്ന്‌ വാണിജ്യ വ്യവസായ വകുപ്പ്‌ ഡയറക്ടർ ഹരികിഷോർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top