തിരുവനന്തപുരം
നാലുമാസം. 46 കപ്പൽ. ട്രാൻസ്‌ഷിപ്‌മെന്റ് വഴി 1,00807 ടിഇയു കണ്ടെയ്‌നർ ചരക്ക് നീക്കം. ആറ് കപ്പൽകൂടി എത്തുന്നു. ജൂലൈ പതിനൊന്നിന് ട്രയൽറൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് വന്നതെല്ലാം വമ്പന്മാർ. ജിഎസ് ടി ഇനത്തിൽ മാത്രം ലഭിച്ചത് 7.4 കോടിരൂപ. ഡിസംബറിൽ കമീഷനിങ് നടക്കുംമുമ്പുതന്നെ ഇത്രയധികം കപ്പലുകളുടെ വരവും ചരക്കുനീക്കവുമായി കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം.
ട്രയൽ റൺ മുതൽ 2025 മാർച്ച് 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാണ് അദാനി പോർട്‌സ് ലക്ഷ്യമിട്ടത്. അത് സെപ്‌തംബറിൽ മറികടന്നു. ഒരുലക്ഷം നവംബറിലും. രാജ്യത്തിന്റെ പ്രമുഖ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാനും കഴിഞ്ഞു. ഈ നേട്ടത്തിനിടയിലും തുറമുഖത്തിന് കേന്ദ്രം നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഗ്രാന്റായിതന്നെ വാങ്ങുന്നതിനുള്ള പോരാട്ടത്തിലാണ്.
ഇന്ത്യയുടെ സുവർണതീരം : വി എൻ വാസവൻ
കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി തുറമുഖമന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമായി മാറി. തുറമുഖത്തിന് 215,9.80 കോടി രൂപ മുടക്കിയത് കേരള സർക്കാരാണ്. കേന്ദ്രസർക്കാർ ഒരുരൂപപോലും തന്നിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..