തിരുവനന്തപുരം
പരീക്ഷണങ്ങൾ വിജയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംഘട്ട ഉദ്ഘാടനത്തിന് ഒരുങ്ങി. അഞ്ചുമാസം നീണ്ട ട്രയൽറൺ അവസാനിപ്പിച്ചു. ആദ്യഘട്ടത്തിന്റെ കമീഷനിങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് നടത്തും. ഇ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് മദ്രാസ് ഐഐടി ഇൻഡിപെൻഡന്റ് എൻജിനിയറിങ് വിഭാഗം ടീം ലീഡർ ആർ കറുപ്പയ്യ തുറമുഖമന്ത്രി വി എൻ വാസവന് കൈമാറി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് കരാർ പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്സ്യൽ ഓപറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സ്വപ്നമാണ് അതിന്റെ പ്രവൃത്തിപഥത്തിൽ എത്തിയിരിക്കുന്നതെന്നും സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2034 മുതൽ തുറമുഖത്തിന്റെ വരുമാനത്തിൽനിന്നുള്ള വഹിതം സംസ്ഥാനത്തിന് ല
ഭിക്കും. സമയബന്ധിതമായി ഒന്നാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാ
ധിച്ചു. തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യർ, സിഇഒ ശ്രീകുമാർ കെ നായർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിജിഎഫ്: കേന്ദ്ര നിലപാട് നിരാശാജനകം : വി എൻ വാസവൻ
വിഴിഞ്ഞം തുറമുഖത്തിന് നൽകാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്(വിജിഎഫ്) സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്ന് തുറമുഖമന്ത്രി വി എൻ വാസവൻ. കേരളത്തിനോട് കാണിക്കുന്ന വിവേചനമായിട്ടേ ഇതിനെ കാണാനാവൂ. അതിന്റെ പേരിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമുണ്ടാവില്ല.
മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിക്ക് നൽകിയ കത്തിനും തുക വായ്പയായി മാത്രമേ നൽകാനാകൂവെന്ന മറുപടിയാണ് ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് കത്ത് ലഭിച്ചത്. വിജിഎഫ് വായ്പയായി നൽകുമ്പോൾ തിരിച്ചടക്കണം. സംസ്ഥാനത്തിന് 12000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. കേന്ദ്രധനമന്ത്രാലയത്തിന് കീഴിലുള്ള എംപവേഡ് കമ്മിറ്റിയുടെ ശുപാർശ ഗ്രാന്റായി വിജിഎഫ് നൽകണമെന്നായിരുന്നു. ഇതാണ് പിന്നീട് ധനമന്ത്രാലയം വായ്പയാക്കി മാറ്റിയത്.വിജിഎഫ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ സംസ്ഥാന സർക്കാർ കൊണ്ടുവരും. അവകാശമാണ് നമ്മൾ ഉന്നയിക്കുന്നത്. വിജിഎഫ് വായ്പയായല്ല ഗ്രാന്റായിതന്നെ ലഭിക്കണമെന്നും മന്ത്രി പ
റഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..