28 December Saturday

വിഴിഞ്ഞത്ത്‌ 2 ലക്ഷം 
കടന്ന്‌ കണ്ടെയ്‌നർ ; ഇതുവരെ എത്തിയത്‌ 102 കപ്പലുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

വിഴിഞ്ഞം തുറമുഖത്ത്‌ എത്തിയ നൂറാമത്തെ കപ്പൽ എം എസ്‌ സി മിഖേല


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ കണ്ടെയ്‌നർ നീക്കം രണ്ടുലക്ഷം കടന്നു. ഇതുവരെ 102 കപ്പലുകള്‍ എത്തി. 100–-ാമത്തെ കപ്പൽ ക്രിസ്‌മസ്‌ദിനത്തില്‍ അടുത്തു. ജൂലൈ 11 ന്‌ ആയിരുന്നു വിഴിഞ്ഞത്ത്‌ ട്രയൽ റൺ തുടങ്ങിയത്. ഏഴു കപ്പലുകൾ വിവിധ തുറമുഖങ്ങളിൽനിന്നായി വിഴിഞ്ഞത്തേക്ക് പുറപ്പെട്ടിട്ടുണ്ട്‌. നൂറാമത്തെ കപ്പലിനെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡ്‌ (വിസിൽ) എംഡി ദിവ്യ എസ്‌ അയ്യരുടെ നേതൃത്വത്തിലാണ്‌ സ്വീകരിച്ചത്‌. ഡിസംബർ മൂന്ന്‌ മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. 22 ദിവസത്തിനകം 30 കപ്പലാണ് എത്തിയത്. അടുത്ത മാസം കൊമേഴ്‌സ്യൽ ഓപ്പറേഷന്‍ ഉദ്‌ഘാടനം ചെയ്യും.

തുറമുഖത്തിന്‌ പുതിയ ലോക്കേഷൻ കോഡ് ലഭിച്ചത് രണ്ടാഴ്‌ച മുമ്പാണ്.  ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത്  IN TRV 01 എന്നാണത്‌. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന യുണൈറ്റഡ് നേഷൻസ് എക്കണോമിക് കമീഷൻ ഫോർ യൂറോപ്പ് ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദേശം വച്ചതിനെ തുടർന്നായിരുന്നു മാറ്റം. ഇതിനിടെ, നിർമാണം നടത്തുന്ന അദാനി പോർട്‌സിന്‌ 524.85 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. കാപെക്‌സിൽനിന്നാണ്‌ തുക നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top