22 December Sunday

വി കെ പ്രകാശിന്റെ ജാമ്യഹർജി നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കൊച്ചി > യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി . സിനിമയുടെ കഥ പറയാൻ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ ലൈം​ഗികമായി ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിക്ക് ക്രിമിനൽപശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

 2022 ഏപ്രിൽ നാലിനാണ്  സംഭവമെന്നും കൊല്ലത്തെ ഹോട്ടൽ മുറിയിൽ വെച്ച് മോശമായി  പെരുമാറിയെന്നാണ്‌ കൊച്ചി സ്വദേശിനി  ഡിജിപിക്ക്‌ നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top