26 December Thursday

അൻവർ പ്രതിപക്ഷ വ്യാജ ആരോപണത്തിന്റെ തേരാളി: വി കെ സനോജ്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തിരുവനന്തപുരം> പി വി അൻവർ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ തേരാളിയായി പ്രവർത്തിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.  ആർഎസ്എസിന്റെ ആരോപണമാണ് അൻവർ ഏറ്റുപിടിക്കുന്നത്. മറുനാടൻ മലയാളിയെക്കാൾ തരംതാണ ഭാഷയിലാണ് അൻവറിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതാണ് അൻവറിന്റെ പ്രതികരണങ്ങൾ.  ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട.രാഷ്ട്രീയ എതിരാളികളുടെ കൈകോടിലായാണ് പ്രവർത്തിക്കുന്നത്. ആ നിലയിലാണ് അതിനെ നേരിടുക. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായി നടത്തിയ  ആക്ഷേപങ്ങളും ആരോപണങ്ങളും രാഷ്ട്രീയ കേരളത്തിന് അപമാനാണെന്നും സനോജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top