പറവൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഞായറാഴ്‌ച സമാപിക്കും.
ശനി രാവിലെ നടന്ന വി കെ എസ് അനുസ്മരണത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ബി രമേഷ് അധ്യക്ഷനായി. ‘ജനകീയകല’ വിഷയത്തിൽ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വിഷയാവതരണം നടത്തി.
‘21–--ാംനൂറ്റാണ്ടിലെ മലയാളി കുടുംബജീവിതം’ വിഷയത്തിൽ ഡോ. ജെ ദേവിക സംസാരിച്ചു. ഡോ. സജിത മഠത്തിൽ മോഡറേറ്ററായി. ‘ശാസ്ത്രകലാജാഥയുടെ സാംസ്കാരികമാനങ്ങൾ’ വിഷയത്തില്‍ എൻ വേണുഗോപാലൻ വിഷയാവതരണം നടത്തി. ജി രാജശേഖരൻ അധ്യക്ഷനായി. ‘ശാസ്ത്രം സമൂഹം സംസ്കാരം’ വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി.
പ്രൊഫ. പി കെ രവീന്ദ്രൻ അധ്യക്ഷനായി. പി കെ വാസു, കൊട്ടിയം രാജേന്ദ്രൻ, ടി പി ഗീവർഗീസ്, കെ ജെ ഷൈൻ, പി യു മൈത്രി, ഡോ. എൻ എസ് ജലജ, കെ ആർ ശാന്തിദേവി, ഡോ. പ്രമോദ് പയ്യന്നൂർ, സുരേഷ് ബാബു ശ്രീസ്ഥ, ഡോ. എം രഞ്ജിനി, കെ ഡി കാർത്തികേയൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കലാസന്ധ്യ നടന്നു.
സമാപനദിവസമായ ഞായർ രാവിലെ 9.30ന് ‘ഭാഷയും സംസ്കാരവും’ വിഷയത്തിൽ ഡോ. പി പവിത്രൻ സംസാരിക്കും. 12.30ന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി പൗലോസ് അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..