23 December Monday

നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരം: മന്ത്രി വി എന്‍ വാസവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

തിരുവനന്തപുരം> നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. നെഹ്റുട്രോഫി നടത്തും. നടത്തണമെന്ന് തന്നെയാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്തുമെന്നും വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top