05 November Tuesday

മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

തലശേരി> വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ എസ്‌റ്റിമേറ്റോടെ നിവേദനംനൽകിയപ്പോൾ അത്‌ ചെലവായ തുകയായി ചിത്രീകരിച്ച്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ ചെയ്‌തതെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ. രണ്ട്‌ ചാനലുകൾമാത്രമാണ്‌ പിശക്‌ തിരുത്തിയത്‌.

ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ മാനദണ്ഡപ്രകാരം തയ്യാറാക്കിയ എസ്‌റ്റിമേറ്റാണ് ഇങ്ങനെ തെറ്റായി അവതരിപ്പിച്ചത്‌. കതിരൂർ, കോടിയേരി, തലശേരി ബാങ്കുകളുടെ വിവിധ ചടങ്ങുകൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
   സഹകരണമേഖലയിലെ കേന്ദ്ര ഇടപെടൽ പരിധിവിടുകയാണ്.

ഭരണഘടനയെയും നീതിപീഠത്തെയും മറികടന്ന്‌ നിയമനിർമാണം നടത്തുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച എങ്ങനെയൊക്കെ തടയാം എന്ന നിലയിലാണ്‌ നീക്കം. ദേശീയാടിസ്ഥാനത്തിൽ ക്രെഡിറ്റ്‌ രംഗത്തെ 71 ശതമാനം നിക്ഷേപവും കേരളത്തിൽനിന്നാണ്‌. ഇത് ലക്ഷ്യമിട്ടാണ്‌ കഴുകനെപ്പോലെ വട്ടമിട്ട് പറക്കുന്നത്‌. ഇത്തരം നീക്കം ജനാധിപത്യപരമായി നേരിടുമെന്നും വാസവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top