23 December Monday

വോയ്സ് ബോക്സ് പ്രോഗ്രാം: മലയാളം വോയ്സ് ആർട്ടിസ്റ്റ് ജിൻസിൽ പി കെ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തിരുവനന്തപുരം > വോയ്സ് ബോക്‌സ് പ്രോഗ്രാമിൽ മലയാളം വോയ്സ് ആർട്ടിസ്റ്റായി ജിൻസിൽ പി കെയെ തെരഞ്ഞെടുത്തു. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ (MoIB) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെന്റ്റ് കോർപ്പറേഷൻ (NFDC) നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി സംഘടിപ്പിച്ച അപ്‌സ്കില്ലിംഗ് പ്രോഗ്രാം ആണ് "ദ വോയ്‌സ്‌ ബോക്‌സ്".

ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ - ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിൽ വെച്ച് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ 8 ഭാഷകളിൽ  ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പ്രാഥമിക സ്ക്രീനിംഗിലൂടെ 210 പേരെ തെരെഞ്ഞെടുത്തു.

ഇവർക്ക് “വോയ്‌സ്‌ബോക്‌സ്” പ്രോഗ്രാം റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) അഞ്ച് ദിവസത്തെ പരിശീലനം നൽകി. തുടർന്ന് മൂല്യനിർണ്ണയം (ഓൺലൈൻ ടെസ്റ്റ്,വോയ്സ് ഓഡിഷൻ) നടത്തിയാണ് എട്ട് ഭാഷകളിൽ നിന്ന് എട്ട് പേരെ ഇന്ത്യയിൽ നിന്ന് തിരെഞ്ഞെടുത്തത്. ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് പുരസ്കാരം നൽകി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top