പത്തനംതിട്ട> പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് വിജയികളായി.ചെമ്പഴന്തി എസ് എന്‍ കോളേജിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് കേരള സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.എ. റസിയ, ബിഷപ്പ് മൂര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത് മാത്യു ഏബ്രഹാം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..