23 December Monday

പിറന്നാൾ നിറവിൽ വിപ്ലവസൂര്യൻ

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2024

തിരുവനന്തപുരം> പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ  നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ. 1923 ഒക്ടോബർ 20നാണ്‌ ജനനം.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത്‌ പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.

പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകിട്ടുമുള്ള പത്രവായനയിലൂടെ വാർത്തകളും വിശേഷങ്ങളും വി എസ്‌ അറിയുന്നുണ്ട്. ടെലിവിഷൻ വാർത്തകളും ശ്രദ്ധിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ്.  ഭാര്യ വസുമതിയും മക്കളായ അരുൺകുമാറും ആശയും ഒപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top