23 December Monday

വയനാടിന്‌ കൈത്താങ്ങാകാൻ വി എസും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. 50,000 രൂപയാണ്‌ വി എസ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്തത്‌.

13/08/2024ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ - 50000

ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - 100000

ഐ ടി സി റൂറൽ ഡെവലപ്‌മെൻ്റ് ട്രസ്റ്റ് - രണ്ട് കോടി രൂപ

സെക്രട്ടറി, കേരളാ ക്രിക്കറ്റ് അസോസിയേഷൻ - 1 കോടി

തൃശൂർ കോർപ്പറേഷൻ -50 ലക്ഷം

എംഡി, ഡബ്യുജിഎച്ച് ഹോട്ടൽസ് ആന്റ് റിസോർട്ട്സ് .കൊച്ചി -25 ലക്ഷം

സ്നേഹ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ് - 25 ലക്ഷം രൂപ

കാംകോ -25 ലക്ഷം

നോർക്ക റൂട്ട്സിന്റെയും , ജീവനക്കാരുടെയും വിഹിതം -25 ലക്ഷം

എന്‍ എഫ് പി ഇ സംസ്ഥാന കമ്മിറ്റി ഒന്നാം ഗഡു -  16 ലക്ഷം രൂപ

മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് - 15 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ, ഷെൽട്ടർ - 14,55,250 രൂപ

കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ -14 ലക്ഷം

പി കെ എസ് സംസ്ഥാന കമ്മിറ്റി - 12 ലക്ഷം രൂപ

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം രൂപ

കെ ഫസലുദീൻ ,ഹീബ ഇലക്ട്രോ മെക്കാനിക്കൽ , പളളിക്കൽ  10 ലക്ഷം

ബാലരാമപുരം ഗ്രാമപഞ്ചായത്ത് - 10 ലക്ഷം രൂപ

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് -10 ലക്ഷം

ഗൈഡ്ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാര്‍ക്ക് - 10 ലക്ഷം രൂപ

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ, കേരള സ്റ്റേറ്റ് ബ്രാഞ്ച് - അഞ്ച് ലക്ഷം രൂപ

ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്‌സ് & സ്‌ക്രൈബ്സ് അസോസിയേഷൻ, സംസ്ഥാന കമ്മിറ്റി - അഞ്ച് ലക്ഷം രൂപ

മുൻ മന്ത്രി എളമരം കരീം  - 50,000 രൂപ

മുൻ സ്പീക്കർ‌ പി ശ്രീരാമകൃഷ്ണൻ 50000

മുൻ എം.പി  കെ സോമപ്രസാദ്  - 120000

കേരള സ്റ്റേറ്റ് കാഷ്യു വർകേഴ്സ് അപെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കൊല്ലം (കാപെക്സ് )  - നാല് ലക്ഷം രൂപ

എന്റെ ഗ്രാമം മുതല പളളിക്കൽ -320000

കൊല്ലം കാപെക്സ് ചെയർമാൻ ശിവശങ്കരപ്പിള്ള - 20,000 രൂപ

ഏഴംകുളം ഗ്രാമപഞ്ചായത്ത് - മൂന്ന് ലക്ഷം രൂപ

തിരുപ്പൂർ, ഈറോഡ്, കോയമ്പത്തൂർ ബോർ വെൽ റിഗ് ഓണേഴ്‌സ് ഫെഡറേഷൻ - മൂന്ന് ലക്ഷം രൂപ

കൂത്തുപറമ്പ് കോടതിയിലെ അഭിഭാഷകൻ വി പി തങ്കച്ചൻ വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകരിൽ നിന്നും ജില്ലാ ജഡ്ജ്മാരിൽ നിന്നും സമാഹരിച്ച - 1,77,101 രൂപ

സി എൻ രാധാകൃഷ്ണൻ, തോട്ടപുഴശേരി- 1 ലക്ഷം

ബെംബ് ഹാർട്ട്ബീറ്റ്സ് തലശേരി- 125000

അഖില കേരള മലഅരയ മഹാ സഭ -100000

വേനൽ , യു എ ഇ യിലെ  വെഞ്ഞാറംമൂട് പ്രവാസി കൂട്ടായ്മ്മ - 125000

ന്യൂ ബോംബെ കേരളീയ സമാജം -100000

ജനറൽ സെക്രട്ടറി, കെ എസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ 1 ലക്ഷം

എന്‍റെ ചെങ്ങന്നൂർ ഗ്രൂപ്പ്, കല്ലിശേരി - 1,25,555 രൂപ

മനോജ് കെ വിശ്വനാഥ് , ബാഗ്ലൂർ -117257

അജന്ത പുള്ളിലെയിൻ റസിഡൻ്റ്സ് അസോസിയേഷൻ, ചാക്ക - 1,10,000 രൂപ

ഷീജ ഹർഷകുമാർ, കൈലാസ് ഡെൻ്റൽ ഈസ്തറ്റിക് & ഇംപ്ലാൻ്റ് സെൻ്റർ - ഒരു ലക്ഷം രൂപ

79 കെപി സിയാൻസ് കെപിസി എച്ച് എസ് എസ് - 101000

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ 95000

മയ്യിൽ, കയരളം സിപിഐ എം ലോക്കൽ സെക്രട്ടറിയും മുൻ അധ്യാപകനുമായ എം രവി മാസ്റ്റർ 50,000 രൂപ

ചുനക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന - 50,000 രൂപ

നെട്ടയം ശ്രീ രാമകൃഷ്ണപുരം റസിഡൻ്റ്സ് അസോസിയേഷൻ - 50,001 രൂപ

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം, കുവൈറ്റ് - 50,001 രൂപ

നവാസ് എൻ, കുഞ്ചാലുംമൂട് - 50,000 രൂപ

ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വക്കം - 51,270 രൂപ

ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് അസോസിയേഷൻ, സി ഐ ടി യു - 51,200 രൂപ

എ.എം.യു.പി.എസ്, ചെമ്പ്ര , മലപ്പുറം - 53,515 രൂപ

മയ്യിൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി വത്സലൻ 20,000 രൂപ

ഡെമോക്രാറ്റിക്ക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ -80000

മടപളളി ഓർമ്മ , മടപളളി കോളേജിലെ പൂർവ്വ  വിദ്യാർത്ഥി സംഘടന 50000

ലൈഫ് ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി സെന്റർ പയ്യന്നൂർ 50000

മൈനോറിറ്റി വാട്ടാസ്പ്പ് ഗ്രൂപ്പ് 40000

ഇരിവേരി പുലിദേവക്ഷേത്ര കമ്മറ്റി - 25000


തിരുവനന്തപുരത്തെ ദൃശ്യമാധ്യമപ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയായ ലൈവ് റിപ്പോർട്ടേഴ്സ് - 23050

പേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ഗാന്ധി ദർശന്റെ ഭാഗമായി നിർമ്മിച്ച ക്ലീനിംഗ് ലോഷൻ വിൽപ്പന നടത്തി ലഭിച്ച തുക- 5050

പ്ലസ് ടു വിദ്യാർത്ഥിയായ പത്താനാപുരം സ്വദേശി അൻഫിൽ - 3882

സെക്രട്ടറി ,കുന്നേൽ ശ്രീഭദ്രദേവി ക്ഷേത്രം , ചേർത്തല -10001

ചെന്നെെ ആൽവാർപേട്ട് ശ്രീപതി അപാർട്ട്മെൻ്റിൽ ലക്‌ഷ്മണൻ - ഒരു ലക്ഷം രൂപ.

ശ്രീ വേൽ ആൻ്റ് കമ്പനി, പൊള്ളാച്ചി, തമഴ്നാട് - 50,000/- രൂപ.

വർക്കല ചെറുന്നിയൂർ റെഡ് സ്റ്റാർ ആർട്സ്, സ്പോർട്ട്സ് & ലൈബ്രറി - 37,000/- രൂപ.

ആറ്റിങ്ങൽ വിളയിൽ റെസിഡൻ്റ്സ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി 25,000/- രൂപ.

തൂത്തുക്കുടി P & T കോളനിയിൽ നിന്നും ശിവാനന്തം - 20,000/- രൂപ.

ആറ്റിങ്ങൽ വിളയിൽ റെസിഡൻ്റ്സ് അസോസിയേഷൻ 15,000/- രൂപ.
 
പൊള്ളാച്ചി ജോതി നഗറിൽ അപ്പാദുരൈ - 5,000/- രൂപ

വെല്ലൂർ വാരിയർ നഗറിലെ മാണിക്കം 5,000/- രൂപ.

എല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളത്തിൽ നിന്ന്  ചുരുങ്ങിയത് പത്ത് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ  ചുരുങ്ങിയത് 10 ദിവസത്തെ ശമ്പളം സി എം ഡി ആർ. എഫി ലേക്ക് നൽകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കൂടുതൽ തുക ഉൾപ്പെടുത്തി   മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മാത്രം 10 ലക്ഷം രൂപയാണ് നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top