കോഴിക്കോട്> വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23,24,25 തിയ്യതികളിൽ കോഴിക്കോട് നടക്കും. 23ന് വൈകിട്ട് കടപ്പുറം ഫ്രീഡം സ്‌ക്വയറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ്, എളമരം കരീം എം പി ,ടി പി രാമകൃഷ്‌ണൻ എം എൽഎ എന്നിവർ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി വ്യാപാരി റാലി നടക്കും. 24ന് രാവിലെ എരഞ്ഞിപ്പാലം ആശീർവ്വാദ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും.
സമ്മേളനത്തിൽ 525 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയയും സെക്രട്ടറി ഇ എസ് ബിജുവും അറിയിച്ചു. സമ്മേളനത്തിനുള്ള പതാക 21ന് ആലപ്പുഴയിലെ ഒ അഷറഫ് സ്‌മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരും.
കൊടിമരം കൊയിലാണ്ടിയിലെ എം പി കൃഷ്‌ണന്റെ സ്‌മൃതികുടീരത്തിൽ നിന്നും . നോട്ട് നിരോധനം, ജി എസ് ടി, ഓൺലൈൻ വ്യാപാരം, കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾ എന്നിവയാൽ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ മൂന്നുദിവസത്തെ സമ്മേളനം ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ സന്തോഷ് സെബാസ്‌റ്റ്യൻ, ട്രഷറർ സൂര്യ അബ്ദുൾ ഗഫൂർ, സി കെ വിജയൻ, എസ് ദിനേഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..