23 December Monday

വഖഫ്‌ ഭേദഗതി ബിൽ 
പിൻവലിക്കണം: നിയമസഭ

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2024

തിരുവനന്തപുരം
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളോടെയുള്ള വഖഫ്‌ (ഭേദഗതി) ബിൽ പിൻവലിക്കണമെന്ന്‌ നിയമസഭ കേന്ദ്ര സർക്കാരിനോട്‌ ഏകകണ്‌ഠമായി ആവശ്യപ്പെട്ടു. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയും സാധ്യമല്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഒഴിവാക്കി, നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളും ചെയർമാനും മാത്രമുള്ള ബോർഡാക്കി മാറ്റുന്നത്‌ ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ പൂർണമായും എതിരാണ്‌. കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക്‌ ഒരുപോലെ നിയമ നിർമാണാധികാരമുള്ള വിഷയമാണ്‌ വഖഫ്‌.

എന്നാൽ ബില്ലിലെ വ്യവസ്ഥകൾ  സംസ്ഥാന സർക്കാരുകൾക്കുള്ള  അധികാരങ്ങൾ കവർന്നെടുക്കുന്നതാണ്‌. ഭേദഗതി നിയമത്തിലെ മറ്റു വ്യവസ്ഥകൾ പലതും അസ്വീകാര്യമാണെന്നും പ്രമേയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top