23 December Monday

വാർഡ് വിഭജനം: കരട്‌ റിപ്പോർട്ട്‌ 16ന്‌

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024

തിരുവനന്തപുരം > തദ്ദേശസ്ഥാപനങ്ങളുടെ  വാർഡ് വിഭജനത്തിന്റെ കരട്‌ റിപ്പോർട്ട്‌ 16ന്‌ പുറത്തിറക്കും. പഞ്ചായത്ത്‌ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ടുകൾ വെള്ളിയാഴ്ചയാണ്‌ കലക്ടർമാർക്ക്‌  കൈമാറിയത്‌.  കലക്ടർമാർ നവംബർ അഞ്ചിനകം ഡീലിമിറ്റേഷൻ കമീഷന് റിപോർട്ട്‌ സമർപ്പിക്കും.


2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം. 941 പഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, 87 നഗരസഭകളിലെ  3241 വാർഡുകളുടെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകളുടെയും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്‌ വാർഡുകളുടെയും അതിർത്തികൾ പുനർനിർണയിക്കും. 2025 ജൂണോടെ മുഴുവൻ നടപടികളും പൂർത്തിയാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top