05 December Thursday

വാർഡ് വിഭജനം: പരാതികൾ 4 വരെ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

തിരുവനന്തപുരം > തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ബുധൻ വൈകിട്ട് അഞ്ചിന് മുമ്പായി നൽകണം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടർക്കോ ആണ്‌ നൽകേണ്ടത്‌. കരട് നിർദേശം നവംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റ്‌, തദ്ദേശസ്ഥാപനം, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ അവ പരിശോധിക്കാം.

ഡിജിറ്റൽ ഭൂപടവും ഇതിൽ ലഭ്യമാണ്. കരട്‌ സംബന്ധിച്ച പരാതി നൽകാനുള്ള വിലാസം: സെക്രട്ടറി, ഡീലിമിറ്റേഷൻ കമീഷൻ, കോർപ്പറേഷൻ ബിൽഡിങ്‌ നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033. ഫോൺ : 0471-2335030. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിക്ക് അയക്കണം. മേൽവിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പിഒ - 695033, തിരുവനന്തപുരം. ഫോൺ: 0471-2328158.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top