20 October Sunday
ഡിജിറ്റൽ ഭൂപടം തയ്യാറാകുന്നു

തദ്ദേശ വാർഡ് വിഭജനം: കരട് റിപ്പോർട്ട് നവംബർ 16ന്

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2024

തിരുവനന്തപുരം> സംസ്ഥാനത്ത്‌ പുനർവിഭജിച്ച പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി. ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർമാരാണ്‌ ഇക്കാര്യം അറിയിച്ചത്‌. പുനർവിഭജനത്തിനായി ഡീലിമിറ്റേഷൻ കമീഷൻ നിശ്ചയിച്ച സമയക്രമം പാലിക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരടു നിർദേശം 25നകം കലക്ടർമാർക്ക്‌ നൽകണം. കലക്ടർമാർ കരട്‌ നിർദേശം നവംബർ അഞ്ചിനകം കമീഷന് സമർപ്പിക്കണം. നവംബർ 16ന് കരട് റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കും.

നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് പ്രകാരം നിർണയിച്ചതാണ്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജിക്കുന്നത്. 941 പഞ്ചായത്തിലെ 17,337 വാർഡിലെയും 87 നഗരസഭയിലെ  3,241 വാർഡിലെയും ആറ് കോർപ്പറേഷനിലെ 421 വാർഡിലെയും പുനർവിഭജന പ്രക്രിയയാണ് ആദ്യഘട്ടത്തിൽ.

സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനുപുറമേ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജൻസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റുമായി ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top