22 December Sunday

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കൊച്ചി > കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ട് കൊച്ചിയിലേക്കു വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഫോർട്ട് കൊച്ചി ബോട്ടുജെട്ടിയിൽ ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്കു പരുക്കില്ലെന്നും വലിയ അപകടമല്ലെന്നും വാട്ടർമെട്രോ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top