തിരുവനന്തപുരം > വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കൾ വൈകിട്ട് അഞ്ചിന് കൊട്ടിക്കലാശം. 13നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട് 18നാണ് പരസ്യപ്രചാരണം അവസാനിക്കുക.
പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പുലർത്തിയ മികവിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. അവസാന മണിക്കൂറിലും വിട്ടൊഴിയാത്ത വിവാദങ്ങൾ വയനാട്ടിൽ യുഡിഎഫിനെയും ബിജെപിയെയും കുഴയ്‌ക്കുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് എൽഡിഎഫ് സർക്കാരിന്റെ കൈപിടിച്ച് കരകയറുന്ന വയനാടൻ ജനതയെ ‘പുഴുവരിച്ച രാഷ്‌ട്രീയ’ത്തിലൂടെ ദ്രോഹിക്കുന്ന കോൺഗ്രസ് നിലപാട് ചർച്ചയാണ് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വയനാട് ഹൃദയംകൊണ്ടാണ് ചേർത്തുപിടിക്കുന്നത്.വികസന തുടർച്ചക്കൊപ്പമാണ് ചേലക്കരയുടെ മനസ്സ്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് ലഭിക്കുന്ന സ്വീകരണം അതിന്റെ നേർസാക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..