21 November Thursday

വയനാടിന് കൈത്താങ്ങ്; സിപിഐ എം ത്രിപുര, തമിഴ്‌നാട് സംസ്ഥാന കമ്മറ്റികൾ 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

തിരുവനന്തപുരം> ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികൾ 10 ലക്ഷം രൂപ വീതം നൽകി. കമൽഹാസൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നസ്രിയ നസീം, ദുൽഖർ സൽമാൻ, കാർത്തി,ജ്യോതിക തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകി.

കെ ടി ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച അഞ്ചു ലക്ഷം രൂപയാണ് നൽകിയത്. യുഡിഎഫ് കൺവീനർ എം എം ഹസൻ ഒരു മാസത്തെ എംഎൽഎ പെൻഷൻ തുകയായ 40,000 രൂപയും മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ, ഐ വി ദാസ് പുരസ്കാര തുകയായ 25,000 രൂപയും കൈമാറി. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്എസ്ഐഎ) ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരേക്കർ സ്ഥലം കണ്ടെത്തി 10 വീടുകൾ നിർമ്മിച്ച് നൽകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകൾ

കമൽ ഹാസൻ 25 ലക്ഷം രൂപ
മമ്മൂട്ടി 20 ലക്ഷം രൂപ
സൂര്യ 25 ലക്ഷം രൂപ
ഫഹദ് ഫാസിൽ, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ
ദുൽഖർ സൽമാൻ 15 ലക്ഷം രൂപ
കാർത്തി 15 ലക്ഷം രൂപ
ജ്യോതിക 10 ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരു കോടി രൂപ
ഐബിഎം സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ
സിപിഐ എം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികൾ 10 ലക്ഷം രൂപ വീതം
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ
തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ
മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 5 ലക്ഷം രൂപ
കെ ടി ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ
തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ 2 ലക്ഷം രൂപ
കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ
ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെൻററി ഹ്രസ്വചിത്രമേളയിൽ  ലഭിച്ച പുരസ്കാര തുക  2,20,000 രൂപ
കൽപ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ
തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ
യുഡിഎഫ് കൺവീനർ എം എം ഹസൻ ഒരു മാസത്തെ എംഎൽഎ പെൻഷൻ തുകയായ 40,000 രൂപ

മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ, ഐ വി ദാസ് പുരസ്കാര തുകയായ 25,000 രൂപ
സബ് ഇൻസ്പെക്ടർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 25,000 രൂപ
കിറ്റ്സ് 31,000 രൂപ
പ്രഥമ കേരള പ്രഭാ പുരസ്കാര ജേതാവ് റ്റി മാധവ മേനോൻ 20,001 രൂപ
കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്എസ്ഐഎ) ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരേക്കർ സ്ഥലം കണ്ടെത്തി 10 വീടുകൾ നിർമ്മിച്ച് നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top