23 December Monday

വയനാട് ദുരന്തം: 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫഹദും നസ്രിയയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കൊച്ചി > ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദ് ഫാസിലും നസ്രിയയും 25 ലക്ഷം രൂപ കൈമാറി. ഫഹദിന്റേയും നസ്രിയയുടേയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണ കമ്പനി വഴിയാണ് രൂപ കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയും ദുൽഖറും ആദ്യഘട്ട സഹായമായി 35 ലക്ഷം രൂപയും,നടന്‍ വിക്രം 20 ലക്ഷരൂപയും, രശ്മിക മന്ദാന 10 ലക്ഷരൂപയും, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top