കൊച്ചി
സംസ്ഥാനത്തെ കാർഷികമേഖലയ്‌ക്ക് കനത്ത ആഘാതമായി മഴ. നാലുദിവസംമാത്രം മഴയിൽ നശിച്ചത് 2795.49 ഹെക്ടർ കൃഷി. 13,025 കർഷകരുടെ വിവിധ വിളകളാണ് മഴയെടുത്തത്. 31.48 കോടിയുടെ നഷ്ടമുണ്ടായി. ജൂലൈ 29 മുതൽ ആഗസ്‌ത് ഒന്നുവരെയുള്ള കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കാണിത്. അന്തിമകണക്കിൽ നഷ്ടത്തിന്റെ തോത് ഇനിയും ഉയരുമെന്നാണ് നിഗമനം.
വയനാട്ടിലെ നഷ്ടം
626 ഹെക്ടർ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവമൂലമുണ്ടായ നഷ്ടം കൃഷിവകുപ്പ് പ്രത്യേകം കണക്കാക്കി. വയനാട്ടിൽ മാത്രം 626 ഹെക്ടർ നശിച്ചു. 21.12 കോടിയുടെ നഷ്ടമുണ്ടായി. മറ്റു ജില്ലകളിലെ നാശം (ഹെക്ടറിൽ), നഷ്ടം ക്രമത്തിൽ: കോഴിക്കോട് 23.14 (1.68 കോടി), കണ്ണൂർ 2.10 (15.40 ലക്ഷം), ഇടുക്കി 5.59 (14.96 ലക്ഷം), പാലക്കാട് 0.50 (20,000).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..