22 November Friday

ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്‌ട‌പ്പെട്ടവർക്ക് ഇന്ന് കാർഡുകൾ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

മേപ്പാടി > ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടപ്പെട്ട് ക്യാമ്പുകളിൾ കഴിയുന്നവർക്ക് ഇന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ റേഷൻ കാർഡുകൾ വിതരണം ചെയ്യും. വൈകിട്ട് 3 ന് മേപ്പാടി സെൻ്റ് ജോസഫ് ഗേൾസ് സ്‌കൂളിൽ വച്ചാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. ചൂരൽമലയിൽ ഒലിച്ചുപോയ റേഷൻ കടകൾക്ക്‌ പകരമായി സർക്കാർ രണ്ട് റേഷൻ കടകളും തുറന്നിരുന്നു. എആർഡി 44, 46 റേഷൻ കടകളാണ് തുറന്നത്. 1700 കാർഡ്‌ ഉടമകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
 
എല്ലാ കാർഡുകാർക്കും സൗജന്യ റേഷനുണ്ട്‌. അങ്ങാടിയിൽനിന്ന്‌ അൽപ്പം മാറിയാണ്‌ റേഷൻകട. പഴയ ലൈസൻസികൾ തന്നെയാണ്‌ നടത്തിപ്പുകാർ. കാർഡില്ലാത്തവർക്കും റേഷൻ വാങ്ങാം. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുത്തുമല, ഏലമല പ്രദേശങ്ങളിലുള്ളവരാണ്‌ ഈ റേഷൻകടയെ ആശ്രയിച്ചിരുന്നത്‌. പുഴക്കലരി,  പച്ചരി, കുത്തരി, ഗോതമ്പ്‌, ആട്ട, മണ്ണെണ്ണ എന്നിവ കടകളിൽ എത്തിച്ചിട്ടുണ്ട്. നഷ്‌ട‌മായ ഇ പോസ്‌ മെഷീനുപകരം പുതിയത്‌ അനുവദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top