05 November Tuesday

ഉരുള്‍പൊട്ടൽ: 
ഡിഎന്‍എ 
പരിശോധനയിൽ 
36 പേരെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കൽപ്പറ്റ> മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളാണ്  ബന്ധുക്കളിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുമായി യോജിച്ചത്. പലരുടെയും ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്‌. കണ്ണൂർ ഫോറൻസിക്  സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും  പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകി സംസ്‌കരിച്ചിരുന്നു. അവകാശികൾ ആവശ്യപ്പെട്ടാൽ അവ പുറത്തെടുക്കും.  ഇതിനായി മാനന്തവാടി സബ് കലക്ടർക്ക്‌ അപേക്ഷ നൽകണം(ഫോൺ 04935 240222). നിലവിൽ സംസ്‌കരിച്ചിടത്ത്‌ മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയൽ അടയാളം സ്ഥാപിക്കാനും ബന്ധുക്കളെ അനുവദിക്കുമെന്നും  കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top