25 November Monday

ബദ്രിനാഥ്‌ തനിച്ചല്ല ; ആദിലും ആത്തിഫും ചേർന്നിരിക്കും

അജ്‌നാസ്‌ അഹമ്മദ്‌Updated: Monday Sep 2, 2024

ബദ്രിനാഥിനെ(ഇടത്) കാണാൻ മുഹമ്മദ്‌ ആദിൽ 
എത്തിയപ്പോൾ ഫോട്ടോ: എം എ ശിവപ്രസാദ്


മേപ്പാടി
ഉരുൾപൊട്ടലിൽ  കൂട്ടുകാർ നഷ്ടമായ ബദ്രിനാഥിനെ ആദിലും ആത്തിഫും തനിച്ചാക്കില്ല. തിങ്കളാഴ്ച മുണ്ടക്കൈ ഗവ. എൽപി സ്‌കൂൾ മേപ്പാടിഎപിജെ ഹാളിൽ ആരംഭിക്കുമ്പോൾ ഇരുവരും ബദ്രിനാഥിന്‌ കൂട്ടായെത്തും. തങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങളിൽനിന്ന്‌ ടിസി വാങ്ങി മുണ്ടക്കൈ സ്കൂളിൽ ചേർന്നാണ്‌ ഈ നാലാംക്ലാസുകാർ സൗഹൃദത്തിന്റെ മഹാമാതൃകയാകുന്നത്‌.

മുണ്ടക്കൈ സ്‌കൂളിലെ 11 വിദ്യാർഥികളെയാണ്‌ ഉരുളെടുത്തത്‌. 12 പേരുണ്ടായിരുന്ന നാലാംക്ലാസിൽ നാല്‌ പെൺകുട്ടികളും ബദ്രിനാഥും മാത്രമായി. ഇതറിഞ്ഞ മുഹമ്മദ്‌ ആദിലും ആത്തിഫും ബദ്രിനാഥിനൊപ്പം പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ആത്തിഫ്‌ മേപ്പാടി സെന്റ്‌ ജോസഫ്‌സ്‌ എൽപി സ്‌കൂളിൽനിന്നും ആദിൽ വെള്ളാർമല ജിവിഎച്ച്‌എസ്‌എസിൽനിന്നുമാണ്‌ ബദ്രിനാഥിന്‌ കൂട്ടാകാനെത്തിയത്‌. 

ഉരുളിൽ വീട്‌ തകർന്ന്‌ മുണ്ടേരിയിലെ വാടകവീട്ടിലാണിപ്പോൾ  ബദ്രിനാഥിന്റെ കുടുംബം. മകൻ ഉറക്കത്തിൽപോലും ഞെട്ടി എഴുന്നേൽക്കുമെന്ന്‌ അച്ഛൻ ശൈലേഷ്‌ പറഞ്ഞു. സ്‌കൂൾ തുറക്കുന്ന ദിവസംതന്നെ  പഴയ കൂട്ടുകാരെ തിരിച്ചുകിട്ടുന്ന സന്തോഷത്തിലാണ്‌ ബദ്രി. ഞായറാഴ്‌ച  ആദിൽ ഉപ്പ യാക്കൂബിനൊപ്പം ബദ്രിനാഥിന്റെ വീട്ടിലെത്തി സ്‌കൂളിലേക്ക്‌ താനുമുണ്ടെന്ന്‌  ഉറപ്പുകൊടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top