09 November Saturday

ദുരന്തബാധിതർക്ക്‌ പുഴുവരിച്ച അരി; വിജിലൻസ്‌ അന്വേഷിക്കും

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

തിരുവനന്തപുരം

മുണ്ടക്കൈ  ദുരന്തബാധിതർക്ക്‌  യുഡിഎഫ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച അരിയും ഭക്ഷ്യവസ്‌തുക്കളും വിതരണം ചെയ്‌തസംഭവം വിജിലൻസ്‌ അന്വേഷിക്കും.  ഇത് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജലൻസിന്‌ നിർദേശം നൽകി.

പഞ്ചായത്ത് വിതരണം ചെയ്‌തത് പഴയ സ്റ്റോക്കാണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

ദുരന്തബാധിതർക്ക്‌   പുഴുവും ചെള്ളും നുരയ്‌ക്കുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌ പഞ്ചായത്ത്‌ വിതരണം ചെയ്‌തത്‌. ഗോഡൗണിൽ അരി, മൈദ, റവ, അവൽ തുടങ്ങിയവ പുഴുവരിച്ച്‌ ഉപയോഗശൂന്യമായതായും കണ്ടെത്തി. റവന്യു വകുപ്പ്‌ വിതരണം ചെയ്യാനേൽപ്പിച്ച ഭക്ഷ്യ വസ്‌തുക്കളാണ്‌ ഇവ എന്നാണ്‌ പഞ്ചായത്ത്‌ അധികൃതരും യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയും ആദ്യം വിശദീകരിച്ചത്‌. എന്നാൽ, ഇവ റവന്യു വകുപ്പ്‌ നൽകിയതല്ലെന്ന്‌ വ്യക്തമായതോടെ  പഞ്ചായത്ത്‌ അസി. സെക്രട്ടറി തെറ്റ്‌ സമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top