കൽപ്പറ്റ> മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളിൽ 27 മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേപ്പാടി ഗവ. എൽപിഎസ്, ജിഎച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് യുപി എന്നിവിടങ്ങളിലാണ് ക്ലാസ് ആരംഭിക്കുന്നത്.
താല്‍കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് മേപ്പാടി ജിഎച്ച്എസ്എസിലും മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ മേപ്പാടി എപിജെ ഹാളിലും സെപ്തംബർ രണ്ടിന് പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുടെ സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി അന്നേദിവസം പ്രവേശനോത്സവം നടത്തും.
ചൂരല്‍ മലയില്‍ നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിന് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റുഡന്‍സ് ഒണ്‍ലി ആയി സര്‍വ്വീസ് നടത്തും. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..