കാസർകോട്> പള്ളിക്കര കടലിൽനിന്ന് കിട്ടിയ ഒരു ബോട്ട് മീൻ വയനാട്ടിൽ എല്ലാം തകർന്നവർക്കായി കൈമാറി മത്സ്യത്തൊഴിലാളികൾ. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് പദ്ധതിക്കായാണ് മീൻ കൈമാറിയത്. ജില്ലാ പ്രസിഡന്റ് ഷാലുമാത്യു ഏറ്റുവാങ്ങി. ബോട്ട് കരയിലെത്തി അരമണിക്കൂറിനകം നടന്ന ലേലത്തിൽ കാൽ ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി.
ഡിവൈഎഫ്ഐ പള്ളിക്കര മേഖലാ കമ്മിറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായാണ്, പള്ളിക്കര ബീച്ച് കടപ്പുറത്തെ കടലിന്റെ മക്കൾ മീൻ കൈമാറിയത്. വയനാട്ടിൽ ഡിവൈഎഫ്‌ഐ വീടുകൾ നിർമിച്ചുനൽകുന്നതിലേക്കായി പണം കൈമാറും. പള്ളിക്കര മേഖലാ കമ്മിറ്റിയംഗം മാർട്ടിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്‌ച രാവിലെയാണ് കടലിൽപോയത്. മിഷൻ കോളനി കടപ്പുറത്ത് മീൻ ഏറ്റുവാങ്ങുന്ന ചടങ്ങിൽ വി സൂരജ്, വി വി സുഭാഷ്, അജേഷ് കുമാർ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..