21 December Saturday

വിദ്വേഷം പരത്തേണ്ട സമയമല്ല, വയനാടിനെ സഹായിക്കുക: 
എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കൊച്ചി> വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിദ്വേഷവും വെറുപ്പും പരത്തുന്നത്‌ ഗുണകരമാകില്ല. ആരുടെയെങ്കിലും പ്രസ്‌താവനയെ കക്ഷിരാഷ്‌ട്രീയത്തെ അടിസ്ഥാനമാക്കി വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകുന്നതിനെ കോൺഗ്രസ്‌ നേതൃത്വത്തിലെ ഒരു വിഭാഗം എതിർത്തത്‌ സംബന്ധിച്ച ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സിപിഐ എം 25 ലക്ഷം രൂപ സംഭാവന നൽകി. പാർടി ഘടകങ്ങളോടും സംഭാവന നൽകാൻ നിർദേശിച്ചിട്ടുണ്ട്‌.  എൽഡിഎഫ്‌ എംഎൽഎമാർ ഒരുമാസത്തെ ശമ്പളം നൽകും. ഒരുമാസത്തെ പെൻഷൻ തുക നൽകാൻ മുൻ എംഎൽഎമാരോടും എംപിമാരോടും നിർദേശിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top