22 November Friday

കേരളത്തെ സഹായിക്കൂ; 
റീലുമായി വിദേശ വിദ്യാർഥിനികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ഓക്‌സ്‌ഫോർഡ് സര്‍വകലാശാലയിലെ വിദ്യാർഥിനികൾ റീൽസുമായി

തൃശൂർ > ‘പച്ചപ്പണിഞ്ഞ  കേരള നാട് ഇപ്പോൾ കനത്ത പ്രതിസന്ധിയിലാണ്. കനത്ത മഴയും മലയിടിച്ചിലും മൂലം ദുരിതം നേടുകയാണിവർ. പ്രതിസന്ധിയിൽനിന്ന് കരകയറാൻ    ഈ നാട്ടുകാർ ഒന്നിച്ചുനിൽക്കുകയാണ്. ഒപ്പം നമ്മളും ചേരണം' - ഓക്‌സ്ഫോർഡ്‌  സർവകലാശാലയിലെ അമേലിയ റോക്ക്, ഷാർലറ്റ് സതർലൻഡ്, മില്ലിസെന്റ് ക്രൂ  എന്നീ മൂന്ന് വിദ്യാർഥിനികൾ ഒരുമിച്ചുപറയുന്നു. കേരളത്തിലേക്ക് ഇന്റേൺഷിപ്പിനായി വന്ന ഇവർ ഈ നാടിനെ തുണയ്ക്കാൻ തയ്യാറാക്കിയ റീൽ  ലോകമാകെ വൈറലാവുകയാണ്.

കേരള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകണമെന്ന് ഇവർ അഭ്യർഥിക്കുന്നുണ്ട്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ബിരുദ-ബിരുദാനന്തര വിദ്യാർഥിനികളായ ഇവർ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്ന തൃശൂർ മിണാലൂരിലെ ഇൻമൈൻഡിലാണ് ഇന്റേൺഷിപ്പിന് വന്നത്.  
‘ഈ നാട് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്, ഇവിടത്തുകാരും. മികച്ച ജീവിതസാഹചര്യം, സാക്ഷരത, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളിൽ മുന്നേറുകയാണ്‌. അതിനിടയിലാണ്‌  നാടിന്റെ പ്രതിസന്ധി. കേരളത്തെ കരകയറ്റാൻ എല്ലാവരും ഒന്നിക്കണമെന്ന്‌  ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ എല്ലാ വിദ്യാർഥികൾക്കുംവേണ്ടി തങ്ങൾ അഭ്യർഥിക്കുകയാണെന്ന്‌ വിദ്യാർഥിനികൾ റീൽസിലൂടെ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top