കൽപ്പറ്റ> വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ ഒറ്റപ്പെട്ട മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി സൂചിപ്പാറക്കടുത്തുള്ള സൺറൈസ് വാലിയിൽ ഇന്ന് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തിയാൽ എയർ ലിഫ്‌റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിൽ നടത്തുക. ഇവരെ ഹെലികോപ്പ്‌റ്ററിൽ എത്തിക്കും. സംഘത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. റഡാർ പരിശോധനയും ഹെലികോപ്പ്‌റ്റർ ഉപയോഗിച്ചുള്ള പരിശോധന തുടരും. 9 മണിയോടെ തിരച്ചിൽ ആരംഭിക്കും. ചൂരൽമല കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും. നഷ്ടം കണക്കാക്കാൻ പൊതുമരാമത്തും ഇന്ന് പരിശോധന നടത്തും. തകർന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ചാലിയാർ പുഴയിലും തിരച്ചിൽ തുടരും.
ഇതോടെ വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 396 ആയി. ഇരുന്നൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..