19 December Thursday

ദുരന്തബാധതരോടുള്ള കേന്ദ്ര വഞ്ചന: 19ന്‌ വയനാട്ടില്‍ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൽപ്പറ്റ> മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രസർക്കാർ സ്വീകരിച്ച വഞ്ചനക്കും അനീതിക്കുമെതിരെ എൽഡിഎഫ്‌ ചൊവ്വാഴ്‌ച വയനാട്ടിൽ ഹർത്താൽ അചരിക്കും.  ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേക സഹായം നിഷേധിക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ്‌ ഹർത്താൽ.

രാവിലെ ആറ്‌ മുതൽ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ഹർത്താലെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ അറിയിച്ചു. 19ന്‌ യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top