03 November Sunday

വയനാട്ടിൽ പുന:പ്രവേശനോത്സവം: മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കൽപ്പറ്റ > വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജിവിഎച്ച്എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജിഎല്‍പിഎസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ്  പ്രവര്‍ത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷത വഹിക്കും.

ഉരുള്‍പൊട്ടലില്‍ നഷ്ടമായ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. റവന്യു മന്ത്രി കെ രാജന്‍ പാഠപുസ്തകങ്ങളുടെ വിതരണവും, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പഠനോപകരണവിതരണവും യൂണിഫോം വിതരണം വനംവന്യജീവി മന്ത്രി എ കെ ശശീന്ദ്രനും നിര്‍വ്വഹിക്കും. ഐ ടി ഉപകരണങ്ങള്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്‌കൂള്‍ ഗ്രാന്റ് വിതരണം ടി സിദ്ദിഖ് എംഎല്‍എയും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്യും. നഴ്സറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ വിതരണം ചെയ്യും.

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്ഷാ നവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ വി എ ശശീന്ദ്ര വ്യാസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ടീച്ചര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top