22 November Friday

വയനാടിനായി ഇന്‍ഫ്ലുവന്‍സേഴ്സ് കൈകോര്‍ക്കുന്നു ; കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


തിരുവനന്തപുരം
ഉരുൾപൊട്ടൽ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിന്‌ സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സ് കൈകോർക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിനായ ‘എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഭാഗമാണിത്.

ക്യാമ്പയിനിന്റെ ഔദ്യോഗിക വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് ചൊവ്വാഴ്‌ച പുറത്തിറക്കും.   വയനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന ഇൻഫ്ലുവൻസേഴ്സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വീഡിയോ അവരുടെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യും. ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുകയും ഹോട്ടൽ ബുക്കിങ്‌ ഉൾപ്പെടെ റദ്ദാക്കുന്നതിനും കാരണമായി.

ഉരുൾപൊട്ടൽ ജില്ലയുടെ ഒരു പ്രദേശത്തെ മാത്രമാണ് ബാധിച്ചത്. എന്നാൽ, വയനാട് ദുരന്തമെന്ന് പലരും വിശേഷിപ്പിച്ചതിനാൽ അത് ജില്ലയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി പ്രവർത്തനത്തെയാകെ പിന്നോട്ടടിപ്പിച്ചെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം' ക്യാമ്പയിൻ സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top