മേപ്പാടി > വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യമെത്തി. നേരത്തെ സ്ഥലത്തെത്തുന്നതിന് സൈന്യം ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈന്യത്തോടൊപ്പം ഡോഗ് സ്‌ക്വഡും ദുരന്തമുഖത്തെത്തിയിട്ടുണ്ട്.
മുണ്ടക്കൈ, അട്ടമല മേഖലകളിലേക്ക് എത്തുന്നതിനാണ് സൈന്യം നിലവിൽ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലിൽ ചുരൾമല പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് മുണ്ടകൈ ഭാഗത്തേക്ക് എത്താനായിരുന്നില്ല. ഇവിടെ സൈന്യം താൽക്കാലിക പാലം നിർമ്മിക്കും.
തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ കൂടി പങ്കാളിയാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..