23 December Monday

വയനാടിന് കൈത്താങ്ങ്: സിഎംഡിആര്‍എഫിലേക്ക് 2.1 കോടി നല്‍കി ഐടി പാർക്കുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

തിരുവനന്തപുരം > വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി കേരളത്തിലെ ഐടി പാര്‍ക്കുകള്‍. മൂന്ന് ഐടി പാര്‍ക്കുകളില്‍ നിന്നുള്ള 2.1 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) സംഭാവന നല്കിയത്. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍, ഇന്‍ഫോപാര്‍ക്ക്-സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ചേര്‍ന്ന് 2.1 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
 
സംസ്ഥാന ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസ്, കേരള ഐടി പാര്‍ക്കുകളുടെ സിഎംഒ മഞ്ജിത് ചെറിയാന്‍, കേരള ഐടി പാര്‍ക്കുകളുടെ സിഎഫ്ഒ ജയന്തി എല്‍ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top